ലഹരി വിരുദ്ധ കൂട്ടയോട്ടം; പങ്കാളികളായി ന്യായാധിപന്മാരും
1460422
Friday, October 11, 2024 5:02 AM IST
മലപ്പുറം:ന്യായാധിപരും എക്സൈസ് ഓഫീസര്‍മാരും ലഹരിക്കെതിരേയുള്ള മാരത്തോണില്‍ പങ്കാളികളായി. ജില്ലാ എക്സൈസ്, റണ്ണേഴ്സ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയാണ് മാരത്തോണ്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്.
ജില്ലയിലെ കലാലയങ്ങളില്‍ നടപ്പാക്കുന്ന "സദ്ഗമയ' പദ്ധതിയുടെ ഭാഗമായി നടത്തിയ പരിപാടി മുണ്ടുപറമ്പിലെ ഗവ.കോളജ് പരിസരത്ത് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.സനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
സിവില്‍ സ്റ്റേഷന് വരെയുള്ള ഓട്ടത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം,പെരിന്തല്‍മണ്ണ പോക്സോ കോടതി സ്പെഷല്‍ ജഡ്ജിമാരായ എം.പി.ഷൈജല്‍, സൂരജ്, മലപ്പുറം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കൃഷ്ണനുണ്ണി, അസി.എക്സൈസ് കമ്മിഷണര്‍ ജിജു ജോസ്,
റണ്ണേഴ്സ് ക്ലബ് അംഗങ്ങള്‍, പാരാലീഗല്‍ വോളണ്ടിയര്‍മാര്‍ എന്നിവരടക്കം നൂറോളംപേര്‍ പങ്കെടുത്തു. വിമുക്തി കോഓര്‍ഡിനേറ്റര്‍ ഗാഥ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.