കായികമേള: വിജയത്തിളക്കത്തില്‍ പരിയാപുരം സെന്റ് മേരീസ് സ്കൂള്‍
1460321
Thursday, October 10, 2024 9:06 AM IST
അങ്ങാടിപ്പുറം: മലപ്പുറം എംഎസ്പി എല്‍പി സ്കൂള്‍ മൈതാനത്ത് നടക്കുന്ന മങ്കട ഉപജില്ലാ കായികമേളയിലെ മൂന്നാംദിവസം 57 മത്സരയിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 19 സ്വര്‍ണവും 12 വെള്ളിയും ആറ് വെങ്കലവും നേടി 156 പോയിന്റോടെ പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാമത്. ആറ് സ്വര്‍ണവും മൂന്ന് വെള്ളിയും 10 വെങ്കലവും നേടി 60.5 പോയിന്റുമായി തിരൂര്‍ക്കാട് എഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാമതും അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കി 53 പോയിന്റോടെ മങ്കട ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാമതുമെത്തി.
യുപി സ്കൂളുകളില്‍ 35 പോയിന്റോടെ പരിയാപുരം ഫാത്തിമ യുപി സ്കൂള്‍ (4 സ്വര്‍ണം, 2 വെള്ളി, 1 വെങ്കലം) ഒന്നാമതെത്തി. 24 പോയിന്റോടെ (3 സ്വര്‍ണം, 1 വെള്ളി, 1 വെങ്കലം) പൂപ്പലംവലമ്പൂര് ഒഎ യുപിഎസ് രണ്ടാമതും 18.5 പോയിന്റോടെ (1 സ്വര്‍ണം, 2 വെള്ളി, 3 വെങ്കലം) വടക്കാങ്ങര എംപിജി യുപി മൂന്നാമതുമാണ്. കായികമേള ഇന്ന് സമാപിക്കും.