"കുട്ടികളെ സംരക്ഷിക്കുക എന്നത് കുടുംബത്തിന്റെ ഉത്തരവാദിത്വം'
1459929
Wednesday, October 9, 2024 7:05 AM IST
നിലമ്പൂര്‍: ഓരോ കുട്ടികളേയും സംരക്ഷിക്കുക എന്നത് ഓരോ കുടുംബത്തിന്റെയും ഉത്തരവാദിത്വമാണെന്ന് അസിസ്റ്റന്റ് കളക്ടര്‍ വി.എം. ആര്യ പറഞ്ഞു.
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ബാലസൗഹൃദ ഭവന അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നല്ല സ്പര്‍ശം, ചീത്ത സ്പര്‍ശം എന്നിവ കുട്ടികള്‍ക്ക് കൃത്യമായി പറഞ്ഞ് കൊടുക്കണം. കുട്ടികള്‍ക്ക് ശരിയായ മാനസിക പിന്തുണ നല്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും അവര്‍ പറഞ്ഞു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വ. എ. സുരേഷ് അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി മുഖ്യപ്രഭാഷണം നടത്തി.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. രാജേഷ് പുതുക്കാട് ക്ലാസ് എടുത്തു. ചര്‍ച്ചക്ക് ശേഷം സിഡബ്ല്യുസി അംഗം അഡ്വ. പി. ജാബിര്‍ ക്രോഡീകരിച്ചു. സിഡബ്ല്യുസി അംഗം ഹേമലത, ഡിസിപിഒ ഷാജിത അറ്റാശേരി എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ 15 അദാലത്തുകള്‍ നടത്തുന്നതില്‍ അഞ്ചാമത് അദാലത്താണ് നിലമ്പൂരില്‍ നടന്നത്. അങ്കണവാടി പ്രവര്‍ത്തകര്‍, അധ്യാപകര്‍, എക്സൈസ്, പോലീസ് എന്നിവരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.