ശ്രദ്ധേയമായി "ക്യു-കോൺ 24 '
1459495
Monday, October 7, 2024 5:58 AM IST
പെരിന്തൽമണ്ണ: ലോക രോഗീ സുരക്ഷാ ദിനാചരണത്തോടനുബന്ധിച്ച് കിംസ് അൽശിഫ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ദ്വിദിന രോഗീ സുരക്ഷാ ശില്പശാല "ക്യു-കോൺ 24 ' സമാപിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് , തൃശൂർ ജില്ലകളിൽ നിന്നുള്ള ആശുപത്രി ജീവനക്കാരും മാനേജ്മെന്റ് പ്രതിനിധികളും കൂടാതെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ മുന്നൂറോളം പേർ പങ്കെടുത്തു.
ആശുപത്രികളിൽ രോഗികൾക്ക് ലഭിക്കേണ്ട ചികത്സയിലെ ഗുണനിലവാരത്തെക്കുറിച്ചും, പാലിക്കേണ്ട പ്രോട്ടോകോളുകളെ കുറിച്ചും മനസിലാക്കുന്ന വ്യത്യസ്ത സെഷനുകളാണ് ശില്പശാലയിൽ ഉണ്ടായിരുന്നത്.
എൻഎബിഎച്ച് , എഎസിഐ , സിഎഎച്ച്ഒയിലെ ദേശീയ-അന്തർദേശീയ തലത്തിൽ പ്രശസ്തരായവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സിഎഎച്ച്ഒ സെക്രട്ടറി ജനറലും സിഎംസി വെല്ലൂർ ക്വാളിറ്റി മാനേജരുമായ ഡോ. ലല്ലു ജോസഫ് ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. കിംസ് അൽഷിഫ ആശുപത്രിയിലെ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി ഉണ്ണീൻ അധ്യക്ഷത വഹിച്ചു.
സീനിയർ ജനറൽ മാനേജർ സി. സതീഷ്,സീനിയർ ഓപറേഷൻസ് മാനേജർ പ്രദീപ് കുമാർ, ക്വാളിറ്റി മാനേജർ സ്വാതി ലക്ഷ്മി, ക്ലിനിക്കൽ എൻജിനീയർ ഷിജു തുടങ്ങിയവർ സംബന്ധിച്ചു.