പെരിന്തൽമണ്ണ ഗേൾസ് സ്കൂളിൽ കിഫ്ബി കെട്ടിടം ഉദ്ഘാടനം ചെയ്തു
1459491
Monday, October 7, 2024 5:58 AM IST
പെരിന്തൽമണ്ണ: സംസ്ഥാന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മൂന്ന് കോടി 90 ലക്ഷം രൂപ ചെലവഴിച്ച് 19 ക്ലാസ്മുറികളോട് കൂടിയാണ് പുതിയ കെട്ടിടം നിർമിച്ചത്. നജീബ് കാന്തപുരം എംഎൽഎ ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി. ഷാജി ശിലാഫലകം അനാച്ഛാദനം ചെയ്തു.
പ്രിൻസിപ്പൽ സി. എം. ലത റിപ്പോർട്ടും ഡിഡിഇ കെ.പി. രമേശ് കുമാർ പദ്ധതി വിശദീകരണവും നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ എ. നസീറ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അഡ്വ. ഷാൻസി, കെ. ഉണ്ണികൃഷ്ണൻ, മൻസൂർ നെച്ചിയിൽ,
കൗൺസിലർ ഹുസൈന നാസർ, പിടിഎ പ്രസിഡന്റ് കിനാതിയിൽ സാലിഹ്, ഹെഡ്മിസ്ട്രസ് ടി. കെ. കുൻസു, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ സുരേഷ് കൊളശേരി എന്നിവർ സംസാരിച്ചു.