നാടുകാണിച്ചുരത്തില്‍ വന്യജീവി ചിത്ര പ്രദര്‍ശനം
1459275
Sunday, October 6, 2024 5:17 AM IST
എടക്കര: വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നാടുകാണിച്ചുരത്തില്‍ വൈല്‍ഡ് ലൈഫ് എക്സിബിഷനും ചുരംപാത ശുചീകരണവും സംഘടിപ്പിച്ചു. വഴിക്കടവ് വനം റേഞ്ചിലെ വെള്ളക്കട്ട വനസംരക്ഷണ സമിതിയുടെയും എടക്കര റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചുരം വ്യൂ പോയിന്റില്‍ സംഘടിപ്പിച്ച പരിപാടി നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വി. എം. സാദിഖലി പകര്‍ത്തിയ നൂറോളം ചിത്രങ്ങള്‍ എക്സിബിഷില് പ്രദര്‍ശിപ്പിച്ചു. വനസംരക്ഷണ സമിതി പ്രസിഡന്റ് പ്രഭാകരന് അധ്യക്ഷത വഹിച്ചു. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. ഷെരീഫ്, വിഎസ്എസ് സെക്രട്ടറി പി.എം. അയൂബ്, റോട്ടറി ക്ലബ് പ്രസിഡന്റ് വില്‍സണ്‍ ടി. കുര്യന്, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വി. എം. സാദിഖലി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം. എസ്. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
വനപാലകരായ മുഹമ്മദ് ഷെരീഫ് ആലക്കുണ്ടില്, ജെ. ജസ്റ്റിന, കെ.വി. ഫ്രാന്‍സിസ്, വി.വിജേഷ്, കെ.വിഷ്ണു എന്നിവരും സമിതി അംഗങ്ങളായ ബാബു ശ്രീധരന്, രജനി ആമാടന്‍, സുനിത, ഹംസ എന്നിവരും നേതൃത്വം നല്കി. പാലേമാട് വിവേകാനന്ദ കോളജിലെയും സ്കൂളിലെയും എന്‍എസ്എസ് വോളണ്ടിയര്‍മാരും ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കി.