കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു
1458141
Tuesday, October 1, 2024 8:28 AM IST
വണ്ടൂര്‍: നവംബര്‍ അഞ്ച് മുതല്‍ നാല് ദിവസങ്ങളിലായി വണ്ടൂര്‍ വിഎംസി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന വണ്ടൂര്‍ ഉപജില്ലാതല കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന പ്രകാശന കര്‍മം നിര്‍വഹിച്ചു.
വിദ്യാലയത്തിലെ ചിത്രകല അധ്യാപകനായ കെ. ബിജുവാണ് ലോഗോ തയാറാക്കിയത്. എഇഒ കെ.വി. സൗമിനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പട്ടിക്കാടന്‍ സിദ്ദീഖ്, അംഗങ്ങളായ ഷൈജല്‍ എടപ്പറ്റ, കാപ്പില്‍ മന്‍സൂര്‍, ഇ. തസ്നിയാബാബു, വി. ജ്യോതി, എസ്എംസി ചെയര്മാന് പി. സിറാജുദ്ദീന്, എച്ച്എം ഫോറം കണ്‍വീനര്‍ എം. മുരളീധരന്, ഷൈജി ടി. മാത്യു, പ്രിന്‍സിപ്പല്‍ ഇ.ടി ദീപ, എച്ച്എം യു. നിര്‍മല, കെ. പ്രഹ്ളാദന് തുടങ്ങിയവര്‍ പങ്കെടുത്തു.