നിയമബോധവത്കരണ ക്ലാസ് നടത്തി
1454366
Thursday, September 19, 2024 5:09 AM IST
നിലമ്പൂര്‍: ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ചേര്‍ന്ന് വല്ലപ്പുഴ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറി ഷാബിര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അനീഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.പി.എം. നസീര്‍ ക്ലാസ് അവതരിപ്പിച്ചു.
ബഡ്സ് സ്കൂള്‍ പ്രധാനാധ്യാപിക എന്‍.സി. സുഹറ ബീവി, സ്റ്റാഫ് സെക്രട്ടറി സൈനുല്‍ ആബിദീന്‍, പി.എല്‍.വി. മുഹ്സിന, ടി.കെ. ഷീബ, അഡ്വ. ചിത്ര എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ 140 പേര് പങ്കെടുത്തു.