മഞ്ചേരി : വയനാടിന് അടിയന്തര സഹായം നല്കുന്നതില് വീഴ്ച വരുത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ വയനാട് വഞ്ചനാദിനം ആചരിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മഞ്ചേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രസിഡന്റ് സുബൈര്‍ വീമ്പൂര്, ബ്ലോക്ക് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈന്, ഹനീഫ പുല്ലൂര്‍, ഇ.കെ. അന്‍ഷിദ്. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജിജി ശിവകുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി നീനു സാലിന്, നിയോജകമണ്ഡലം പ്രസിഡന്റ് മഹ്റൂഫ്, യൂത്ത് കോണ്‍ഗ്രസ് മഞ്ചേരി മണ്ഡലം പ്രസിഡന്റ് കൃഷ്ണദാസ് വടക്കേയില്‍. സാലിന് വല്ലാഞ്ചിറ, സി.കെ. ഗോപാലന്, രാമദാസ് പട്ടരര്കുളം എന്നിവര്‍ നേതൃത്വം നല്കി.