എന്‍സിടി സ്കൂള്‍ ദുരിതാശ്വാസ ഫണ്ട് കൈമാറി
1454363
Thursday, September 19, 2024 5:09 AM IST
മങ്കട: വേരുംപുലാക്കല്‍ എന്‍സിടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സഹായമായി സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ കൈമാറി.
കേരളത്തിലെ ദുരിത ബാധിത മേഖലകളില്‍ വിപുലമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പീപ്പിള്‍സ് ഫൗണ്ടേഷന് കേരള പ്രതിനിധി നഹാസ് മാള, റിക്രൂട്ടിംഗ് ഏജന്‍സി കണക്റ്റഡ് പ്ലസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധി യാസിര്‍ ഇല്ലിത്തൊടി എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ പ്രധാനാധ്യാപകന് മുസ്തഫ മൈലപ്പുറം,
സ്കൂള്‍ ലീഡര്‍ വി.ടി. മുഹമ്മദ് ഫഹിം, ഡെപ്യൂട്ടി ലീഡര്‍ നിയ ഷെറിന് എന്നിവരില്‍ നിന്ന് തുക സ്വീകരിച്ചു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അസ്കര്‍അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു.നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് പി. അലവിക്കുട്ടി അധ്യക്ഷതവഹിച്ചു. വാര്‍ഡ് അംഗം ഉഷാദേവി,
ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എ. ഷാക്കിര്‍ മോന്, സെക്രട്ടറി മുഹമ്മദലി, പിടിഎ പ്രസിഡന്റ് പി.പി. ഹബീബ് റഹ്മാന്, ട്രസ്റ്റ് അംഗം പ്രഫസര്‍ ശാഫി തങ്കയത്തില്‍, സീനിയര്‍ അസിസ്റ്റന്റ്പി.കെ. സമീറ തുടങ്ങിയവര്‍ പങ്കെടുത്തു.