എം.ജി. പട്ടേല്‍ ദേശീയ അധ്യാപക പുരസ്കാരം അജ്മല്‍ തൗഫീഖിന്
1454360
Thursday, September 19, 2024 5:04 AM IST
മഞ്ചേരി: അക്കാഡമിക് രംഗത്ത് മികവ് പുലര്‍ത്തുന്ന ഉര്‍ദു ആധ്യാപകര്‍ക്ക് മഹാരാഷ്ട്ര ഷാന്ദാര് എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ എം.ജി. പട്ടേല്‍ ദേശീയ അധ്യാപക പുരസ്കാരം പയ്യനാട് പിലാക്കല്‍ സ്വദേശി കെ. അജ്മല്‍ തൗഫീഖിന്.
മഹാരാഷ്ട്രയിലെ ജയ്സിംഗ്പൂരില്‍ നടന്ന ചടങ്ങില്‍ മഞ്ചേരി പാപ്പിനിപ്പാറ എച്ച്എസ്എ യുപി സ്കൂളിലെ അധ്യാപകനായ അജ്മല്‍ തൗഫീഖ് പുരസ്കാരം ഏറ്റുവാങ്ങി. പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളിലും എസ്ആര്‍ജി, ഡിആര്‍ജി രംഗത്തും വിവിധ വിദ്യാഭ്യാസ ട്രൈനിംഗ് പ്രോഗാമുകളിലും അക്കാഡമിക് വര്‍ക്ക്ഷോപ്പുകളിലും സജീവമായ ഇദ്ദേഹം ഉപജില്ലാ തലത്തില്‍ ശില്പശാലകള്, പഠനക്യാമ്പുകള്‍ എന്നീ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
കോവിഡ് കാലത്ത് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കായി വിക്ടേഴ്സ് ചാനലിലും ക്ലാസെടുത്തിട്ടുണ്ട്. മിലന് അധ്യാപക അവാര്‍ഡും സംസ്ഥാനത്തെ മികച്ച ഉര്‍ദു ക്ലബിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
നിലവില്‍ മഞ്ചേരി യൂണിറ്റ് ഉര്‍ദു അക്കാഡമിക് കോംപ്ലക്സ് സെക്രട്ടറി, കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന്റെയും കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്റെയും ഉപജില്ലാ പ്രസിഡന്റാണ്. പിലാക്കല്‍ പരേതനായ കുന്നത്താടി അബ്ദുറസാഖ് മുസ്ലിയാരുടെയും കാരപ്പറമ്പന്‍ ഫാത്തിമയുടെയും മകനാണ്.