അരക്കുപറമ്പ് പുത്തൂര്‍ മേഖലയില്‍ 25 ലക്ഷത്തിന്റെ പ്രവൃത്തി
1454355
Thursday, September 19, 2024 5:04 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അരക്കുപറമ്പ് പുത്തൂര്‍ മേഖലയില്‍ ഇരുപത്തിഅഞ്ച് ലക്ഷം രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്തു.
ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വികസന പദ്ധതികളിലായി പുത്തൂരില്‍ കാല്‍കോടി രൂപയുടെ പ്രവൃത്തികള്‍ ഏറ്റെടുത്തതായി പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിവിഷന് മെംബറുമായ എ.കെ. മുസ്തഫ അറിയിച്ചു. നാട്ടുകല്‍ പുത്തൂര്‍ റോഡില്‍ ഡ്രൈനേജ്, മുതലപ്പാടം റോഡിന്റെ സെക്കന്‍ഡ് റീച്ച് എന്നിവയുടെ ഉദ്ഘാടനം എ.കെ. മുസ്തഫ നിര്‍വഹിച്ചു.
ഓങ്ങോട് കോളനി അതിര്‍ത്തി സംരക്ഷണം പൂര്‍ത്തിയാക്കി. പുത്തൂര്‍ കുടിവെള്ള പദ്ധതി വിപുലീകരണ പ്രവൃത്തിക്കായി പത്ത് ലക്ഷം രൂപയാണ് വകയിരുത്തിയത്. മഴ മാറിയ ഉടന്‍ പ്രവൃത്തി ആരംഭിക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനു (ജെഎസ്എസ്) മായി സഹകരിച്ച് 40 വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്വന്തമായി സംരംഭം തുടങ്ങിയ വനിതകള്‍ക്ക് സബ്സിഡി തുക ബ്ലോക്ക് പഞ്ചായത്ത് നല്‍കിയതായി പ്രസിഡന്റ് അറിയിച്ചു.