സംരംഭകത്വ പരിശീലന പരിപാടി നടത്തി
1454076
Wednesday, September 18, 2024 4:55 AM IST
മങ്കട: മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന സംരംഭകത്വ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജാഫർ വെള്ളേക്കാട്ട്, ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ നിരവധി സംരംഭകർ, സംരംഭ വികസന എക്സിക്യൂട്ടീവുമാർ ചടങ്ങിൽ സംബന്ധിച്ചു.