മൂര്‍ക്കനാട് പഞ്ചായത്തിലെ പ്രവൃത്തികള്‍ക്ക് 29.5 ലക്ഷം
1454065
Wednesday, September 18, 2024 4:50 AM IST
മങ്കട: മൂര്‍ക്കനാട് പഞ്ചായത്തിലെ വിവിധ പ്രവൃത്തികള്‍ക്ക് 29.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നാണ് തുക വകയിരുത്തിയത്.
മീനങ്ങാട് പട്ടിയാര്പാടം റോഡ് (7.5 ലക്ഷം), പൂളക്കുഴി തോടിന് കുറുകെ നടപ്പാലം (7.5 ലക്ഷം), പി.കെ. അങ്ങാടി മണല്‍വാരി റോഡ് (ഏഴുലക്ഷം), കരുവാട്ടില്‍ പുളിച്ചിലത്തൊടി റോഡ് (7.5 ലക്ഷം) എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭ്യമായത്.
പ്രദേശത്തെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യത്തെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.