പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍
Tuesday, September 17, 2024 7:04 AM IST
എ​ട​ക്ക​ര: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. മു​ത്തേ​ടം നെ​ല്ലി​ക്കു​ത്ത് സ്വ​ദേ​ശി​യാ​യ കോ​ലോ​ത്തും തൊ​ടി​ക വീ​ട്ടി​ല്‍ ഇ​സ്മാ​യി​ലി​നെ​യാ​ണ് (40) എ​ട​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ട്ടി​യെ ഇ​യാ​ള്‍ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി വീ​ട്ടു​കാ​രോ​ട് വി​വ​രം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പോ​ക്‌​സോ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.


സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ അ​ബ്ദു​ല്‍ മു​ജീ​ബ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍ സാ​ബി​ര്‍ അ​ലി, സി​പി​ഒ മാ​രാ​യ ഷാ​ഫി മ​രു​ത, ഷൈ​നി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.