സബ്ജില്ലാ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
1453871
Tuesday, September 17, 2024 7:04 AM IST
പെരിന്തൽമണ്ണ: ഈ അധ്യായന വർഷത്തെ പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവം നവംബർ നാലുമുതൽ എട്ടുവരെ കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽവച്ചു നടത്താനുള്ള 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സബ് ജില്ലയിലെ 70 വിദ്യാലയങ്ങളിൽ നിന്നായി നാലായിരത്തോളം വിദ്യാർത്ഥികൾ ഈ കലാമേളയിൽ പങ്കെടുക്കും. ഇതിനു മുമ്പായി നടക്കുന്ന മുനിസിപ്പൽ /പഞ്ചായത്ത് തല കലോത്സവങ്ങളിലെ വിജയികളാണ് ഈ സബ് ജില്ലാ കലാമേളയിൽ പങ്കെടുക്കുക.
കുന്നക്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാലകത്ത് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സൽമ കുന്നക്കാവ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ടി കുഞ്ഞിമൊയ്തു കലോത്സവ നടത്തിപ്പ് സംബന്ധിച്ച് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ജയ കെ.കെ ബജറ്റ് അവതരിപ്പിച്ചു.
പ്രിൻസിപ്പൽ ശ്രീജിത് .കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സ്മിത ടി.പി. നന്ദിയും പറഞ്ഞു. പിടിഎ പ്രസിഡന്റ് എം. ടി. ഇബ്രാഹിം , വൈസ് പ്രസിഡന്റ് കെ.മധു , തഹസിൽദാർ എ. വേണുഗോപാലൻ, പെരിന്തൽമണ്ണ ബിപിസി സുനിൽകുമാർ എം.പി., മുൻ ഉപജില്ലാ ഓഫീസർ കെ . സ്രാജുട്ടി. എച്ച്എം ഫോറം സെക്രട്ടറി അബ്ദുൾ അസീസ്, പുലാമന്തോൾ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ പി. ജി. സാഗരൻ, ടി. കെ. ദേവരാജൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും പ്രിൻസിപ്പൽ കെ .ശ്രീജിത്ത് ജനറൽ കൺവീനറും ഹൈസ്കൂൾ പ്രഥമാധ്യാപിക ജയ കെ.കെ കൺവീനറും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ടി .കുഞ്ഞിമൊയ്തു ട്രഷററും ആയി സ്വാഗത സംഘം രൂപീകരിച്ചു.