ചെമ്മലശേരി തൂത പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി
1453870
Tuesday, September 17, 2024 7:04 AM IST
ചെമ്മലശേരി: ചെമ്മലശേരി കിളിക്കുന്ന്കാവ് ആലിക്കൽ ക്ഷേത്രത്തിനടുത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി. ഓണാവധിക്ക് ആലിക്കൽ ക്ഷേത്രത്തിനടുത്ത് ബന്ധുവീട്ടിലെത്തിയ മൂർക്കനാട് സ്വദേശിയായ ശശികുമാർ എന്ന യുവാവിനെയാണ് ഇന്നലെ വൈകുന്നേരം പുഴയിൽ കാണാതായത്.
നാട്ടുകാരുടെ നേതൃത്വത്തിൽ പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. പാറക്കൂട്ടങ്ങൾ നിറഞ്ഞ ഇവിടെ വലിയ രീതിയിൽ ഒഴുക്കുണ്ട്. വിവരമറിഞ്ഞ് കൊളത്തൂർ പോലീസും വളാഞ്ചേരി പൈലിപ്പുറത്ത് നിന്നുള്ള മുങ്ങൽ വിദഗ്ധരും ഫയർ ഫോഴ്സും സ്ഥലത്തെത്തി തെരച്ചിലിനായി എത്തി.