വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1453641
Monday, September 16, 2024 10:49 PM IST
മഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി സ്വദേശി മരിച്ചു. കിഴക്കേത്തല പരേറ്റ അബ്ദുള്ളയാണ് (77) മരിച്ചത്.
ഒരാഴ്ച മുമ്പ് മഞ്ചേരി കിഴക്കേത്തലയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ സ്കൂട്ടർ ഇടിച്ചാണ് പരിക്കേറ്റത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
പിതാവ്: പരേതനായ മൊയ്തീൻ.മാതാവ്: പരേതയായ ആയിശക്കുട്ടി. ഭാര്യ: റൈഹാനത്ത്. മക്കൾ: സാഹിറ, ഷരീഫ, സുനീറ, കബീർ, ജബീന. മരുമക്കൾ: മുഹമ്മദ് കുട്ടി, മുഹമ്മദാലി, ലത്തീഫ്, നസീറ. സഹോദരങ്ങൾ: മുഹമ്മദ്, കുഞ്ഞറമ്, മുജീബ് റഹ്മാൻ (നഗരസഭാ കൗൺസിലർ, മഞ്ചേരി), സലീന.