സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
1453640
Monday, September 16, 2024 10:49 PM IST
നിലമ്പൂര്‍: മമ്പാട് കാരച്ചാല്‍ പൂളപ്പൊയിലില്‍ സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മമ്പാട് നടുവക്കാട് ചീരക്കുഴിയില്‍ ഷിജുവിന്റെ മകന് ധ്യാന്‍ദേവ് (3), സഹോദരന് ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36) എന്നിവരാണ് മരിച്ചത്. മമ്പാട് ആമസോണ്‍ വ്യൂ പോയിന്റ് കാണാന്‍ പോയ ഷിനോജും ഭാര്യയും മൂന്ന് കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്.
ഷിനോജിന്റെ ഒരു കുട്ടിയും സഹോദരിയുടെയും സഹോദരന്റെയും കുട്ടികളുമാണ് ഒപ്പമുണ്ടായിരുന്നത്. ഇവര്‍ തിരിച്ചിറങ്ങുമ്പോള്‍ സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം. പരിക്കേറ്റ ഇവരെ ഓടിക്കൂടിയ നാട്ടുകാർ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രീലക്ഷ്മി, ധ്യാന്‍ദേവ് എന്നിവരുടെ ജീവന് രക്ഷിക്കാനായില്ല.
പരിക്കേറ്റ ഷിനോജ്, ഷിനോജിന്റെ സഹോദരിയുടെ മകള്‍ ഭവ്യ, ഷിനോജിന്റെ മകന് നവനീത് എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ധ്യാന്‍ ദേവിന്റെയും ശ്രീലക്ഷ്മിയുടെയും മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.