വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
1453521
Sunday, September 15, 2024 5:22 AM IST
മഞ്ചേരി: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും പയ്യനാട് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
പയ്യനാട് നജ്മുല്‍ ഹുദാ മദ്രസയില്‍ നടത്തിയ ക്യാമ്പ് മഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി ചെയര്മാന് റഹീം പുതുക്കൊള്ളി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മരുന്നന്‍ മുഹമ്മദ്, ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. മുബഷിറ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഇ.വി. റസീന, എച്ച്എംസി മെംബര്‍ മൊയ്തീന്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനു ഭായ് എന്നിവര്‍ പ്രസംഗിച്ചു.
വയോജന ക്യാമ്പിന്റെ സന്ദേശമായ "വാര്‍ധക്യ ആരോഗ്യം ഹോമിയോപ്പതിയിലൂടെ’ വിഷയത്തില്‍ ആശുപത്രി ആര്‍എംഒ ഡോ. ഷഫീന മുഹമ്മദ്കോയ ക്ലാസെടുത്തു. "പ്രതിരോധശേഷി ഹോമിയോപ്പതിയിലൂടെ’ വിഷയത്തില്‍ ജില്ലാ ഹോമിയോ ആശുപത്രി സീതാലയം പദ്ധതിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.പി.പി. ഹുസ്ന ക്ലാസെടുത്തു.
പ്രസന്ന, രാജി എന്നിവര്‍ യോഗ പരിശീലനവും നല്കി. സൗജന്യ നേത്ര പരിശോധന, യോഗപരിശീലനം, സൗജന്യ മരുന്ന് വിതരണം, സൗജന്യ രക്ത പരിശോധന, രക്തസമ്മര്‍ദ്ദം നിര്‍ണയം എന്നിവയും നടത്തി. നാഷണല്‍ ആയുഷ് മിഷന് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. പി.വി. സുജിത്ത് രാജ്, ഡോ. ശുഭ.കെ.എസ്.ഭട്ട്, ഡോ. ഹുസ്ന ബാനു, ഡോ. കെ. രേഷ്മ, ഡോ. ഷംല എന്നിവര്‍ നേതൃത്വം നല്കി.