സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു
1453520
Sunday, September 15, 2024 5:22 AM IST
പൂക്കോട്ടുംപാടം: സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ചു. രാജ്യം പ്രതിസന്ധി ഘട്ടത്തിലെത്തിയപ്പോഴെല്ലാം അതിനെ മറിക്കടക്കാനാവശ്യമായ നയം പ്രഖ്യാപിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് പൂക്കോട്ടുംപാടത്ത് നടന്ന അനുസ്മരണ യോഗം വിലയിരുത്തി.
സിപിഐ അമരമ്പലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൗനജാഥയും അനുസ്മരണയോഗവും നടത്തി. ഏരിയാ സെന്റര്‍ അംഗം പി. ശിവാത്മജന്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ. അനന്തകൃഷ്ണന്, അമരമ്പലം പഞ്ചായത്ത് പ്രസിഡന്‍് ഇല്ലിക്കല്‍ ഹുസൈന്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എ. കരീം,
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കുന്നുമ്മല്‍ ഹരിദാസന്, കേമ്പില്‍ രവി, പി.എം. സീതിക്കോയ തങ്ങള്‍, കെ.സി. വേലായുധന്, കെ. രാജ്മോഹന്‍, സണ്ണി പുലിക്കുത്തിയേല് എന്നിവര്‍ പ്രസംഗിച്ചു.