18 ഇനം നെല്വിത്തുകളുമായി കൃഷി ശ്രദ്ധേയമാകുന്നു
1453492
Sunday, September 15, 2024 5:18 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 18 ഇനം വിത്തുകള്‍ ഉപയോഗിച്ചുള്ള നെല്‍കൃഷിക്ക് തുടക്കമായി. സ്കൂള്‍ വളപ്പില്‍ ഒരുക്കിയ സ്ഥലത്താണ് നെല്‍ കൃഷി ആരംഭിച്ചത്. ജില്ലാ പഞ്ചായത്തംഗം വി.പി. ജസീറ പദ്ധതി ഉദ്ഘാടനം ചെയ്തു.
ആയിരംകണ, പാലക്കാടന്‍ മട്ട, ഗന്ധകശാല, തൊണ്ടി, കുഞ്ഞന്‍ തൊണ്ടി, വയനാടന്‍ മട്ട, കറുത്ത ഗന്ധകശാല, വെളിയന്‍, വലിച്ചൂരി, ജയ, അടുക്കന്‍, ആന്ധ്ര പൊന്മണി, കറുത്ത കുമ്പോളന് തുടങ്ങി വ്യത്യസ്തമായ പതിനെട്ട് ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. സ്കൂളിലെ പരിസ്ഥിതി ക്ലബ് ഒരുക്കുന്ന നെല്‍കൃഷി വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമാണ് പകരുന്നത്. വിത്തുകള്‍ മുളപ്പിച്ചതും വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ്.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. ഉമ്മര്‍ അധ്യക്ഷനായിരുന്നു സ്കൂള്‍ പിടിഎ പ്രസിഡന്റ് അഷ്റഫ് കുണ്ടുകാവില്‍, പ്രധാനാധ്യാപിക ഇ.ആര്. ഗിരിജ, ഉപപ്രധാനാധ്യാപിക കെ. രാധിക, പിടിഎ അംഗം പി. സജ്നു,
പരിസ്ഥിതി ക്ലബ് കോ ഓര്‍ഡിനേറ്റര്‍ കെ. ശിവശങ്കരന്, എം. മണി, എ. വിനോദ്, സുനില്‍ പുളിക്കോട്, കൃഷണപ്രസാദ്, എന്‍. മുരളീധരന്, മുഹമ്മദ് കബീര്‍, ഐശ്വര്യ നാരായണന്, എം. രതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.