എരവിമംഗലം ആരോഗ്യകേന്ദ്രത്തിന് വീണ്ടും അംഗീകാരം
1453489
Sunday, September 15, 2024 5:18 AM IST
എരവിമംഗലം:പെരിന്തല്‍മണ്ണ നഗരസഭയിലെ എരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് തുടര്‍ച്ചയായ രണ്ടാം തവണയും നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചു.
രാജ്യത്തെ മികച്ച ആരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നല്കുന്ന ഈ അവാര്‍ഡ് മുമ്പും ഹെല്‍ത്ത് സെന്ററിന് ലഭിച്ചിരുന്നു. ആരോഗ്യസ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന കെഎഎസ്എച്ച് അംഗീകാരം,
ശുചിത്യപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച കായ കല്പ് അവാര്‍ഡ്, 2023 ല്‍ കായകല്പ് അവാര്‍ഡിന്റെ ഭാഗമായുള്ള കമന്റേഷന്‍ പുരസ്കാരം തുടങ്ങിയവയും ലഭിച്ചിരുന്നു.
എന്‍ക്യുഎഎസ് അംഗീകാരമായി രണ്ടുലക്ഷം രൂപ വീതം മൂന്നുവര്‍ഷം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുമെന്ന് പെരിന്തല്‍മണ്ണ നഗരസഭാ ചെയര്മാന് പി.ഷാജി പറഞ്ഞു.