വന്യമൃഗശല്യം; മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിവേദനം നല്കി
1453268
Saturday, September 14, 2024 5:09 AM IST
എടക്കര: നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ വഴിക്കടവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ച് വരുന്ന വന്യമൃഗശല്യം തടയാന്‍ വനാതിര്‍ത്തികളില്‍ മുഴുവനായി സോളാര്‍ തൂക്ക്വേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ കാര്‍ത്തിക്കിന് നിവേദനം നല്കി.
മണ്ഡലം പ്രസിഡന്റ് സുനീര്‍ മണല്‍പ്പാടം, ബോബി സി. മാമ്പ്ര, എം. മുജീബ്, ജോണി പിട്ടാപ്പിള്ളി, നാസര്‍ ബാവ, അന്‍സാര്‍ പാങ്ങില്‍ എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.