മദ്യവില്‍പ്പനക്കിടയില്‍ ഒരാള്‍ പിടിയില്‍
1453264
Saturday, September 14, 2024 5:09 AM IST
മഞ്ചേരി: മദ്യ വില്‍പ്പനക്കിടയില്‍ എളങ്കൂര്‍ എടക്കാട് സ്വദേശി മഞ്ചേരി എക്സൈസിന്റെ പിടിയില്‍. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് മതിലുംകണ്ടിയില് വീട്ടില്‍ ബാലന് (65) പിടിയിലായത്. വില്‍പ്പനക്ക് സൂക്ഷിച്ച 32 കുപ്പി മദ്യം ഇയാളില്‍ നിന്ന് കണ്ടെടുത്തു.
മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.എന്‍. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. മഞ്ചേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സ്പെഷല്‍ സബ്ജയിലിലേക്കയച്ചു.
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി. ശ്രീജിത്ത്, ടി. സുനീര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കെ.പി. ധന്യ, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം. ഉണ്ണികൃഷ്ണന് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.