പെരിന്തല്‍മണ്ണ: പ്രഥമശുശ്രൂഷ ദിനത്തിന്റെ ഭാഗമായി മൗലാന കോളജ് ഓഫ് ഫാര്‍മസിയില്‍ പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മൗലാന ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം ഫിസിഷ്യന്‍ ഡോ. ടി.ടി. അഷര്‍ അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു.
ഫാര്‍മസി കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.പി. നസീഫ് അധ്യക്ഷത വഹിച്ചു. ഫാര്‍മസി പ്രക്ടീസ് വകുപ്പ് മേധാവി ഡോ.സി. മുഹാസ്, ഡോ. യു.കെ. ഇല്യാസ്, കെ. മൊയ്തീന്, ഡോ. ടി.എസ്. കൃഷ്ണേന്ദു, കെ.എസ്. നവമി, എം.വി. ഷംസീത, കെ.പി. സ്വാതി, കെ.കെ. ആയിഷ ഹിബ, ഇ. മുഹമ്മദ് സുഹൈല്‍ എന്നിവര്‍ സംബന്ധിച്ചു.