അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള വായനശാലകള്‍ക്കു സൗജന്യമായി പുസ്തകങ്ങള്‍ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് ഹാളില്‍ വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ തുമ്പലക്കാട്, ശിഹാബുദ്ദീന്, അന്‍വര്‍ സാദത്ത്, മുന്‍ പഞ്ചായത്ത് മെന്പര് യു.രവി, സെക്രട്ടറി സി.കെ. അജയകുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥയായ ഫരീദ, എന്നിവര്‍ പങ്കെടുത്തു. യുവജനവേദി, ലിബര്‍ട്ടി, അക്ഷരമണ്ഡലം, വിജയന് സ്മാരകം, സുന്ദരന്‍, ദേശസേവിനി, ജെനിമൃതി എന്നീ വായനശാലകളുടെ ഭാരവാഹികള്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.