ആടിനെ വിറ്റ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി
1444865
Wednesday, August 14, 2024 7:51 AM IST
കരുവാരകുണ്ട്: ആടിനെ വിറ്റ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. തുവൂര്‍ നീലാഞ്ചേരിയിലെ ഞാറന്‍തൊടിക സുലൈമാനാണ് തന്റെ ആടിനെ വിറ്റ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് മുഖേനയാണ് തുക നല്‍കിയത്.
15 വര്‍ഷം പ്രവാസിയായിരുന്ന സുലൈമാന്റെ ആകെയുള്ള സമ്പാദ്യമായിരുന്നു ആട്. എല്ലാം നഷ്ടമായ വയനാട്ടിലെ കുടുംബങ്ങളുടെ നിസഹായവസ്ഥയേക്കാള് വലുതല്ല തന്റെ പ്രയാസങ്ങളെന്ന് മനസിലാക്കിയാണ് സുലൈമാന്‍ ഇങ്ങനെയൊരു മാതൃക പ്രവര്‍ത്തനം നടത്തിയത്. സുലൈമാനെപ്പോലുള്ളവര് ഉണ്ടാകുമ്പോള്‍ വയനാട് അതിജീവിക്കുമെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം സി.പി. ബിബിന്‍ പറഞ്ഞു. വി. അര്ജുന്, ബ്രാഞ്ച് സെക്രട്ടറി രാജന് വള്ളിയാമ്പില്, കെ.ജിഷ്ണു എന്നിവരും സുലൈമാനൊപ്പം ഉണ്ടായിരുന്നു.