പാലിയേറ്റീവ് പരിശീലനത്തിന് തുടക്കം
1444861
Wednesday, August 14, 2024 7:51 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി സെക്കന്‍ഡറി പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ അല്‍ഷിഫ നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍ക്കായി ത്രിദിന പാലിയേറ്റിവ് പരിശീലന പരിപാടിക്ക് തുടക്കമായി. വിദ്യാര്‍ഥികള്‍ക്ക് പാലിയേറ്റീവിനെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും സമൂഹത്തില്‍ പാലിയേറ്റീവ് പരിചരണത്തില്‍ പങ്കാളികളാകുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുക, കിടപ്പിലായ രോഗികളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിശീലന പരിപാടിയാണിത്.
പാലിയേറ്റീവ് കെയറിനെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്, പ്രാക്ടിക്കല്‍ ഹോം കെയര്‍ രോഗിപരിചരണം എന്നിവ ഉണ്ടായിരിക്കും. പാലിയേറ്റീവ് കെയര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഫൈസല്‍ എടക്കര, ജില്ലാ ആശുപത്രി സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ നഴ്സ് എം. ശ്രീജ, മേലാറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ നഴ്സ് കെ. സൂര്യ എന്നിവരാണ് ട്രെയിനിംഗിന് നേതൃത്വം നല്‍കുന്നത്. പരിശീലനം അല്‍ഷിഫ നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. തമിഴ് സെല്‍വി ഉദ്ഘാടനം ചെയ്തു.
സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ കോ ഓര്‍ഡിനേറ്റര്‍ എന്‍. സെന്തില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അല്‍ഷിഫ നഴ്സിംഗ് കോളജ് മെഡിക്കല്‍, സര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി വന്ദന, അല്‍ഷിഫ നഴ്സിംഗ് കോളജ് അസിസ്റ്റന്റ് പ്രഫ. എസ്. ശില്പ, അസോസിയറ്റ് പ്രഫ. വിപിന മോഹന്‍ എന്നിവര്‍ പ്രസംഗച്ചു.