നിലമ്പൂര്‍: അന്യംനിന്നു പോകുന്ന ഭാരതീയ കലാരൂപങ്ങളെ പരിരക്ഷിക്കുന്നതിനും തനിമ നിലനിര്‍ത്തി വരുംതലമുറകളിലേക്ക് പകര്‍ന്ന് നല്കുന്നതിനുമായി ഭരതനാട്യം ശില്‍പ്പശാല നടത്തി.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പിക്മാക്കെ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മൈലാടി ജിയുപി സ്കൂളില്‍ ശില്‍പ്പശാല നടത്തിയത്. സ്കൂളിലെ പ്രധാനാധ്യാപകന് ഉള്‍പ്പെടെയുള്ള അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.