രക്തബാങ്ക് സന്ദര്‍ശിച്ച് വെട്ടത്തൂര്‍ സ്കൂള്‍ എന്‍എസ്എസ് അംഗങ്ങള്‍
1444527
Tuesday, August 13, 2024 4:54 AM IST
പെരിന്തല്‍മണ്ണ: വിദ്യാര്ഥിതലമുറയ്ക്ക് രക്തദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, രക്തബാങ്കിന്റെ പ്രവര്‍ത്തനങ്ങളെയും ഉപകരണങ്ങളെയും അടുത്തറിയുക എന്നീ ലക്ഷ്യങ്ങളോടെ വെട്ടത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ നടത്തിയ പെരിന്തല്‍മണ്ണ രക്ത ബാങ്ക് സന്ദര്‍ശനം നവ്യാനുഭവമായി.
എന്‍എസ്എസ് യൂണിറ്റിന്റെയും പോള്‍ ബ്ലഡ് ആപ്പിന്റെയും നേതൃത്വത്തില്‍ ജീവദ്യുതി പ്രൊജക്ടിന്റെ ഭാഗമായി സ്കൂളില്‍ സൗജന്യ രക്തദാനക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
പെരിന്തല്‍മണ്ണ രക്തബാങ്ക് സൂപ്രണ്ട് ഡോ. സലീം, രക്തബാങ്ക് ജീവനക്കാരായ ടി. അന്‍വര്‍അലി, എം.കെ. സജ്ന, അനഘ പി. രമേശ്, വി. ധന്യ, എൻ.കെ. സുരേഷ് കുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഒ. മുഹമ്മദ് അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് ലീഡര്‍മാരായ കെ. മുഹമ്മദ് റിജാസ്, ഫാത്തിമത്ത് ശര്‍മിനാസ്, മുഹമ്മദ് ശിഹാന്‍ എന്നിവര്‍ നേതൃത്വം നല്കി.