ഓണാഘോഷത്തിനുള്ള തുക ദുരിതാശ്വാസനിധിയിലേക്ക്
1444526
Tuesday, August 13, 2024 4:54 AM IST
നിലമ്പൂര്‍: ഓണാഘോഷങ്ങള്‍ക്കായി പിരിവു നടത്തി ലഭിച്ച തുകയും അംഗങ്ങള്‍ സ്വന്തമായി എടുത്ത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
നിലമ്പൂര്‍ ഫീനിക്സ് അസോസിയേഷന് ഓഫ് ദി ഡെഫ് സ്വരൂപിച്ച 15,000 രൂപയാണ് നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീമിനെ ഏല്‍പ്പിച്ചത്.
അസോസിയേഷന് അധ്യക്ഷന്‍ നൗഫല്‍, പ്രസിഡന്റ് പി. ഹാരിസ്, സെക്രട്ടറി മുഹമ്മദ് ജാസീം, കെ.പി. അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.