പാമ്പുകളെ പിടികൂടി
1443659
Saturday, August 10, 2024 5:17 AM IST
മമ്പാട്: ഗ്രാമപഞ്ചായത്തിന്റെ മാലിന്യശേഖരത്തില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി.ഹരിത കര്‍മ സേന വീടുകളില്‍ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന ഓടയിക്കലിലെ കളക്ഷന്‍ സെന്ററില്‍ നിന്നു തരംതിരിച്ച മാലിന്യങ്ങള്‍ വാഹനത്തില്‍ കയറ്റി അയച്ച ശേഷം ബാക്കി ഭാഗം ശുചീകരിക്കുമ്പോഴാണ് രണ്ട് പെരുമ്പാമ്പുകളെ കണ്ടത്. വനം വകുപ്പില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ഇആര്‍എഫ് അംഗങ്ങളെത്തി ഒന്നിനെ പിടികൂടി വനം വകുപ്പിന് കൈമാറി. മറ്റൊന്ന് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്കു ഒരുമണിയോടെയാണ് സംഭവം. ഇതിന് മുമ്പും മാലിന്യശേഖരണത്തില്‍ നിന്നു പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.
അങ്ങാടിപ്പുറം: പരിയാപുരം പിലാക്കല്‍ പരിയാണിയുടെ വീടിന്റെ മൂലോടില്‍ നിന്ന് പാമ്പിനെ പിടികൂടി ജില്ലാ ട്രോമാ കെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന് യൂണിറ്റ് പ്രവര്‍ത്തകര്‍. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കേരള വനംവകുപ്പ് സര്‍പ റെസ്ക്യൂവറായ യൂണിറ്റ് ഡെപ്യൂട്ടി ലീഡര്‍ ജബ്ബാര്‍ ജൂബിലി, യൂണിറ്റ് പ്രവര്ത്തകന് ഫാറൂഖ് പൂപ്പലം എന്നിവരാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ അമരമ്പലം സൗത്ത് ഫോറസ്റ്റ് ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.