മഞ്ചേരി: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കുന്നതിന് കേരളത്തിലെ എല്ലാ വഖഫ് സ്ഥാപനങ്ങളോടും ബോര്‍ഡ് അഭ്യര്‍ഥിച്ചു.
വഖഫുകള്‍ ശേഖരിക്കുന്ന ഫണ്ട് ബോര്‍ഡിന്റെ പേരില്‍ എസ്ബിഐയുടെ കലൂര്‍ ശാഖയിലുള്ള 67085954268 എന്ന കറന്റ് അക്കൗണ്ടിലേക്ക് 17ന് മുമ്പായി നിക്ഷേപിക്കുവാനും തുകയുടെ വിശദാംശങ്ങള്‍ ബോര്‍ഡിനെ അറിയിക്കണമെന്നും ഡിവിഷണല്‍ വഖഫ് ഓഫീസര്‍ ആവശ്യപ്പെട്ടു.