എടക്കര: എടക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങിയ ഇലക്ട്രിക് വാഹനം കൈമാറി. പ്ലാസ്റ്റിക് മാലിന്യം വീടുകളില്‍ നിന്നു ശേഖരിക്കുന്നതിനുള്ള വാഹനത്തിന്റെ താക്കോല്‍ പ്രസിഡന്റ് ഒ.ടി. ജയിംസ് കൈമാറി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ. ആയിഷക്കുട്ടി, അംഗങ്ങളായ കബീര്‍ പനോളി, എം.കെ. ധനഞ്ജയന്, പി. മോഹനന്, എം. വില്യംസ്, സെക്രട്ടറി കെ.കെ. രാധാകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.