നിലമ്പൂര്‍:നിലമ്പൂര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എറണാകുളത്ത് കായലില്‍ മുങ്ങി മരിച്ചത് നാടിനെ ദുഃഖത്തിലാഴ്ത്തി. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി മുതിരപറമ്പന് ഫിറോസിന്റെയും ചാലിയാര്‍ പഞ്ചായത്തിലെ മൈലാടി സ്വദേശി പഞ്ചളി മുംതാസിന്റെയും മകള്‍ ഫിദ (16)യാണ് മരിച്ചത്.
കായലില്‍ കാല് വഴുതി വീണതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ ഫിദയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതാവിനൊപ്പം മാലിന്യം കളയാന്‍ പോയപ്പോള്‍ ഫിദ കാല് വഴുതി കായലില്‍ വീഴുകയായിരുന്നു. മത്സ്യകച്ചവടം നടത്തിയിരുന്ന ഫിറോസ് കുറച്ച് നാളുകളായി കുടുംബസമേതം എറണാകുളത്ത് വാടക വീട്ടില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു.