അങ്ങാടിപ്പുറം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അങ്ങാടിപ്പുറം ശാഖാ മാനേജര്‍ തൃശൂര്‍ കാരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിന് സമീപം പുത്തന്‍വീട്ടില്‍ പി.എസ്. ലത(50) ബാങ്കില്‍ കുഴഞ്ഞുവീണു മരിച്ചു.
ഇന്നലെ രാവിലെ സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന് :ശങ്കരന്. സഹോദരി : മിനി(ഔഷധി തൃശൂര്‍). സംസ്കാരം ഇന്ന് രാവിലെ പത്തിന് തൃശൂരിലെ വീട്ടുവളപ്പില്‍.