മാനവേദന് സ്കൂളിലേക്ക് കുടിവെള്ളമെത്തിച്ച് യൂത്ത് കോണ്‍ഗ്രസ്
1443347
Friday, August 9, 2024 5:13 AM IST
നിലമ്പൂര്‍: മാനവേദന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് കുടിവെള്ളമെത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ചാലിയാര്‍ പുഴയില്‍ നിന്ന് ഫില്‍റ്റര്‍ ചെയ്ത വെള്ളമാണ് സ്കൂളില്‍ കുടിവെള്ളമായി ഉപയോഗിച്ച് കൊണ്ടിരുന്നത്.
വയനാട് ദുരന്തത്തെ തുടര്‍ന്ന് പമ്പിംഗ് നിര്‍ത്തിവച്ചിരുന്നു. ചാലിയാര്‍ പുഴയിലെ വെള്ളം കുടിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമുള്ളതിനാലും സ്കൂളില്‍ കുടിവെള്ളക്ഷാമം നേരിടുന്നുണ്ടെന്നുമറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുടിവെള്ളം സ്കൂളില്‍ എത്തിച്ചു നല്‍കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അമീര്‍ പൊറ്റമ്മല്‍, ജില്ലാ സെക്രട്ടറി ടി.എം.എസ്. ആഷിഫ്, മുനിസിപ്പല്‍ പ്രസിഡന്റ് സൈഫു ഏനാന്തി, മാനു മൂര്ക്കന്, പര്‍വീഷ് ചന്തക്കുന്ന്, അബ്ദുസ്സലാം പാറക്കല്‍, നിസാര്‍ ആലുങ്ങള്‍ എന്നിവര്‍ സ്കൂളിലെ പ്രഥമാധ്യാപകനായ അബ്ദുറഹ്മാനാണ് കുടിവെള്ളം കൈമാറിയത്.