ലോക മുലയൂട്ടൽ വാരാചരണം നടത്തി
1443338
Friday, August 9, 2024 5:07 AM IST
പെരിന്തൽമണ്ണ: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അൽഷിഫ നഴ്സിംഗ് കോളജ് വിദ്യാർഥികളുടെ സഹായത്തോടെ ബോധവത്കരണം, എക്സിബിഷൻ, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിച്ചു. "മുലയൂട്ടലിനുള്ള പിന്തുണ എല്ലാവർക്കും നൽകാം' എന്നതാണ് ഈ വർഷത്തെ സന്ദേശം. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ആർഎംഒ ഡോ. ദീപക് കെ. വ്യാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ബിജു തയ്യിൽ അധ്യക്ഷ വഹിച്ചു. അൽഷിഫ കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. സിനി നീരുഴി മുഖ്യപ്രഭാഷണം നടത്തി.
പബ്ലിക് ഹെൽത്ത് നഴ്സ് പി. പാർവതി ദിനാചരണ സന്ദേശം നൽകി. ജില്ലാശുപത്രി സീനിയർ നഴ്സിംഗ് ഓഫീസർ പി. ആർ. സുജാത, അൽഷിഫ നഴ്സിംഗ് കോളജിലെ അസോസിയേറ്റ് പ്രഫ. പ്രശാന്ത്, അസിസ്റ്റന്റ് പ്രഫ. ഷിനു സേവ്യർ,
ജില്ലാശുപത്രി പിആർഒ നിതീഷ്, അൽഷിഫ നഴ്സിംഗ് കോളജ് അസിസ്റ്റന്റ് പ്രഫ. ഡോ. എസ്. ഷീബ, ജില്ലാശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ എൻ.സെന്തിൽ കുമാർ എന്നിവർ സംസാരിച്ചു.