പെരിന്തൽമണ്ണയിൽ 17 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം
1443050
Thursday, August 8, 2024 5:12 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ പുതുക്കിയ പദ്ധതിക്ക് കൗണ്‍സിൽ അംഗീകാരം നൽകി. ഡിപിസിയുടെ അംഗീകാരം ലഭ്യമാകുന്നതോടെ പദ്ധതികൾ നടപ്പാകും. 17 കോടി രൂപയുടെ പദ്ധതികൾക്കാണ് നഗരസഭ അംഗീകാരം നൽകിയത്. പെരിന്തൽമണ്ണ ജൂബിലി റോഡ് ബിഎംബിസി ടാറിംഗ് ചെയ്യുന്നതിന് തീരുമാനിച്ചു.
വീതി വർധന, ്രെഡെനേജ്, ഇലക്ട്രിക് ലൈനുകളുടെ പുനഃസ്ഥാപനം ഉൾപ്പെടെ 2.5 കോടി രൂപ ചെലവഴിച്ചാണ് ടാറിംഗ് ചെയ്യുക. പിഎംഎവൈയിൽ നഗരസഭക്ക് പുറത്ത് സഥലമുള്ള മൂന്നു ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തും.
പെരിന്തൽമണ്ണ ജിഎംഎച്ച്എസ് സ്കൂളിന്റെ പ്രധാന ആവശ്യമായ കാന്റീൻ കിയോസ്കിന് യോഗം അംഗീകാരം നൽകി. നഗരസഭാ വാർഡുകളിൽ അനുവദിച്ച 10 തെരുവുവിളക്കുകൾക്കു പുറമെ പുതിയതായി 12 ലൈറ്റുകൾ കൂടി സ്ഥാപിക്കാൻ തീരുമാനിച്ചു.