ഹരിത ഫാർമേഴ്സ് വാർഷികം
1443044
Thursday, August 8, 2024 5:11 AM IST
പൂക്കോട്ടുംപാടം: ഹരിത ഫാർമേഴ്സ് കൃഷിക്കൂട്ടം ഒന്നാം വാർഷികം സംഘടിപ്പിച്ചു. അമരന്പലം കൃഷിഭവൻ പരിധിയിൽ പ്രവർത്തിക്കുന്ന ഹരിത ഫാർമേഴ്സ് കൃഷിക്കൂട്ടത്തിന്റെ വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് സുധാകരൻ നായർ അധ്യക്ഷനായിരുന്നു. ഒന്നാംവാർഷികം പ്രമാണിച്ച് വിജയമ്മ, ഗോവിന്ദൻ കരിപ്പായി, ബാലൻ എറക്കൻ എന്നി കർഷകരെ ആദരിച്ചു.
സംഘം സെക്രട്ടറി ശിവദാസൻ ഉള്ളാട്, കൃഷി ഓഫീസർ എം. ഷിഹാദ്, ഗ്രാമപഞ്ചായത്ത് അംഗം വി.കെ. ബാലസുബ്രഹ്മണ്യൻ, ബഷീർ, സേതുമാധവൻ, രാജ്മോഹൻ, ശ്രീനിവാസൻ, പുതിയവീട്ടിൽ സനൽകുമാർ എന്നിവർ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് വിവിധ ഉത്പാദനോപാധികൾ വിതരണം ചെയ്യുന്ന എക്കോ ഷോപ്പും കർഷകർക്കായി ഓണ്‍ലൈൻ സേവന കേന്ദ്രവും നടത്തിവരുന്നത് ഹരിത ഫാർമേഴ്സ് കൃഷിക്കൂട്ടമാണ്.