വണ്ടൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ വണ്ടൂരിലെ വാതക ശ്മശാനം പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉൾപ്പെടെ നീണ്ടുപോയത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. വണ്ടൂര്‍ ചെട്ടിയാമ്മലില് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ ചന്ദ്രന്റെ മൃതദേഹമാണ് ഇന്നലെ ആറുമണിയോടെ സംസ്കാരം നടത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത്.
ചെറുകോട് സ്വദേശിയായ വിജേഷ് നെച്ചിക്കോടിന്റെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. വണ്ടൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് 5000 രൂപയും പഞ്ചായത്തിനകത്തെ എസ്സി വിഭാഗങ്ങള്‍ക്ക് 4500 രൂപയുമാണ് നിരക്ക്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, വൈസ് പ്രസിഡന്റ് പട്ടിക്കാടന്‍ സിദ്ദീഖ്, സി. ടി. പി. ജാഫര്‍, കാപ്പില്‍ മന്‍സൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.