"എങ്കള കഫേ’ ഉദ്ഘാടനം നാളെ
1437751
Sunday, July 21, 2024 5:11 AM IST
നിലമ്പൂര്‍: ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ നബാര്‍ഡ് സഹകരണത്തോടെ ജില്ലയില്‍ രൂപീകൃതമായ ഗോത്രൃമൃത് കാര്‍ഷികോത്പാദന കമ്പനിയുടെ കീഴില്‍ നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിന് സമീപം ആരംഭിക്കുന്ന കഫ്തീരിയഎങ്കള കഫേ നാളെ രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും.
വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍, വനത്തില്‍ നിന്ന് ശേഖരിക്കുന്ന കാട്ടുകിഴങ്ങുകള്‍, ചിപ്സുകള്‍, തേന്‍ ഉപയോഗിച്ചുള്ള പാനീയങ്ങള്‍, നാടന്‍ ചെറുകടികള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാകും. നബാര്‍ഡ് കേരള ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പ് കഫേയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ജെഎസ്എസ് ചെയര്മാന് പി.വി. അബ്ദുള്‍ വഹാബ് എംപി അധ്യക്ഷത വഹിക്കും.വനവിഭവങ്ങളും പ്രകൃതിവിഭവങ്ങളും കൊണ്ടുണ്ടാക്കുന്ന ഉത്പ്പന്നങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് എങ്കള കഫേയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. വിവിധ ആദിവാസി ഊരുകളില്‍ നിന്ന് തെരഞ്ഞെടുത്ത നൂറ് യുവതിയുവാക്കള്‍ക്ക് വനവിഭവങ്ങള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ ഉത്പ്പാദിപ്പിച്ച് സംരംഭങ്ങളാക്കി മാറ്റുന്ന പരിശീലന പരിപാടിക്കും അന്നേ ദിവസം തുടക്കമാകും.
പരിശീലനം രാവിലെ 11 ന് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഉദ്ഘാടനം ചെയ്യും.രാവിലെ 9.30 ന് നിലമ്പൂര്‍ ജെഎസ്എസ് ഓഫീസില്‍ പി.എം. വിശ്വകര്‍മ പദ്ധതിയിയിലെ ഗുണഭോക്താക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കാര്‍പ്പെന്റര്‍, സ്വര്‍ണപ്പണി മേഖലയില്‍ പരിശീലനം പൂര്‍ത്തീകരിക്കുന്ന 60 കരകൗശല വിദഗ്ധരാണ് ഇതില്‍ പങ്കെടുക്കുന്നത്.