കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ എഐആര്‍ ലാബ് ഉദ്ഘാടനം
1437518
Saturday, July 20, 2024 5:14 AM IST
കോട്ടക്കല്‍: കംപ്യൂട്ടര്‍ സയന്‍സ് വിഷയവുമായി സംയോജിപ്പിച്ച് ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ സങ്കേതമായ എഐആര്‍(ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്സ്)ന്റെ പുതിയ ലാബ് ഉദ്ഘാടനം കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിപുലമായി നടത്തി.
മുന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ ആധുനികസാങ്കേതികവിദ്യയില് അഭിരുചി വര്‍ധിപ്പിക്കുന്നതിനാവശ്യമായ പ്രോജക്ട് സ്യൂട്ടിന്റെയും ലാബിന്റെയും ഉദ്ഘാടനമാണ് അദ്ദേഹം നിര്‍വഹിച്ചത്. പിടിഎ പ്രസിഡന്റ് സിജോമോന്‍ അധ്യക്ഷത വഹിച്ചു. സൈബര്‍ സ്ക്വയര്‍ കോ ഓര്‍ഡിനേറ്ററും ട്രൻഡ്സ് സ്കൂള്‍ സിഇഒയുമായ എം. ഹരികൃഷ്ണന് പ്രസംഗിച്ചു.
ചടങ്ങില്‍ വിവിധ മത്സരപരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. വിജയികള്‍ക്ക് ഋഷിരാജ് സിംഗ് ഉപഹാരങ്ങള്‍ നല്കി. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബീന ചന്ദ്രശേഖരന്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി കെ.ജി ജിഷ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സില്ല ജോര്‍ജ് സ്വാഗതവും സ്കൂള്‍ ഹെഡ് ബോയ് ജലീസ് മുഹമ്മദ് ഷിജാസ് നന്ദിയും പറഞ്ഞു.