സെന്റ് പോള്‍സ് സ്കൂള്‍ പിടിഎ യോഗവും അവാര്‍ഡ്ദാനവും നടത്തി
1435971
Sunday, July 14, 2024 5:52 AM IST
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പിടിഎ ജനറല്‍ ബോഡിയും അവാര്‍ഡ്ദാനവും കാലിക്കട്ട് യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് മെന്പര് ടി.ജെ. മാര്ട്ടിന് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസം വിദ്യാര്‍ഥികളെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകള്‍ക്ക് മെമന്റോ വിതരണം ചെയ്തു.പിടിഎ പ്രസിഡന്റ് ഡോ. പി. ബിജോയ് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീനാ ജോണ്‍,സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജയ്ഷീല, ജോയിന്റ് സെക്രട്ടറി എസ്. നീതു, എന്‍.പി. ബിജി, ഡോ. അലാവുദീന്‍, അധ്യാപകന് സിബി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. 2024-25 വര്‍ഷത്തെ പിടിഎ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു.