യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നടപടി വേണം: യൂത്ത്ഫ്രണ്ട്-എം
1435970
Sunday, July 14, 2024 5:52 AM IST
എടക്കര: ഭിന്നശേഷി യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും യുവാവിനെതിരേ ചുമത്തിയ പോക്സോ കേസ് വ്യാജമാണെന്നും യൂത്ത്ഫ്രണ്ട്-എം മലപ്പുറം ജില്ലാ കമ്മിറ്റി.
വാര്‍ത്താസമ്മേളനത്തില്‍ വഴിക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെന്പര് അനിജ സെബാസ്റ്റ്യന്‍, യൂത്ത്ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് എഡ്വിന് തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി സിജു ഏബ്രഹാം പുരയിടത്തില്‍, സംസ്ഥാന കമ്മറ്റി അംഗം തേജസ് മാത്യു കറുകയില്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ലിജോ മാത്യു എന്നിവര്‍ പങ്കെടുത്തു.