വിജയോത്സവം സംഘടിപ്പിച്ചു
1435695
Saturday, July 13, 2024 5:02 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തരകന് ഹൈസ്കൂളില്‍ നിന്നു എസ്എസ്എല്‍സി, എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് തുടങ്ങിയവയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ വിജയോത്സവത്തിൽ അനുമോദിച്ചു. ഇതോടൊപ്പം ആസാമില്‍ നടന്ന ദേശീയ തായ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ നിഷാത്ത് അംജുവിനെയും അനുമോദിച്ചു.
മഞ്ഞളാംകുഴി അലി എംഎല്‍എ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് റഷീദ് കിനാതിയില്‍, എച്ച്എം ഐ. രാജശ്രീ, മാനേജര്‍ വി. കെ. വേണുഗോപാലന്‍, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ കുഞ്ഞികൃഷ്ണന്, കുഞ്ഞാപ്പ, സീനിയര്‍ അധ്യാപകരായ ടി. സി. സന്തോഷ്, രജനി, രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി എന്‍. ജയശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.