ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
1435690
Saturday, July 13, 2024 4:54 AM IST
മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മച്ചിങ്ങല്‍ ബൈപ്പാസില്‍ ഇന്നലെ രാത്രി 8.40 ഓടെ ആണ് സംഭവം. വളമംഗലം സ്വദേശി പുത്തന്‍പുരക്കന്‍ ശ്രീധരന്റെ കാറിനണ് തീപിടിച്ചത്. വിവരമറിഞ്ഞ് മലപ്പുറം അഗ്നി രക്ഷാസേനയെത്തി തീയണച്ചു.
തീ പടര്‍ന്നത് കണ്ട ഉടനെ വാഹനം ഓടിച്ചിരുന്ന ആള് വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ മറ്റ് അത്യാഹിതങ്ങളൊന്നും ഉണ്ടായില്ല. വാഹനത്തിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിയിട്ടുണ്ട്. എഞ്ചിന് ഭാഗത്തേക്ക് അധികം തീ പടര്‍ന്നിട്ടില്ല.സ്റ്റേഷന് ഓഫീസര്‍ ഇ.കെ. അബ്ദുള്‍ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.