ക്ലബുകൾ പ്രവർത്തനം തുടങ്ങി
1435392
Friday, July 12, 2024 4:13 AM IST
കരുവാരകുണ്ട്: പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ രൂപവത്ക്കരിച്ച 13 ക്ലബുകൾ പ്രവർത്തനം തുടങ്ങി.
മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അഷ്റഫ് കുണ്ടുകാവിൽ അധ്യക്ഷത വഹിച്ചു. സിനിമ, സീരിയൽ നടൻ സുരേഷ് തിരുവാലി മുഖ്യാതിഥിയായി.
എസ്എംസി ചെയർമാൻ ഐ.ടി. അഷ്റഫ്, പി.പി. ഇസ്ഹാഖ്, പ്രിൻസിപ്പൽ കെ. സിദ്ദീഖ്, പ്രധാനാധ്യാപിക ഇ.ആർ ഗിരിജ,എം. മണി,കെ. രാധിക,എം. രതീഷ്,കെ. രാമദാസ് എന്നിവർ സംസാരിച്ചു.വിവിധ ക്ലബുകളിലെ കലാകാരന്മാരുടെ പരിപാടികളും അരങ്ങേറി.