നാരങ്ങാപ്പൊയിലില് "എങ്കള ചെമ്മം' വനാവകാശ ഊരുകൂട്ടം സംഘടിപ്പിച്ചു
1435390
Friday, July 12, 2024 4:13 AM IST
എടക്കര: പ്രാക്തന ഗോത്രവിഭാഗങ്ങള്‍ക്ക് സാമൂഹിക വനവകാശം നേടുന്നതിനുവേണ്ടി വനവിഭവ മേഖലാ ഭൂപടവും അനുബന്ധ രേഖകളും (സിഎഫ്ആര്‍) സമര്‍പ്പിക്കുന്നതിന് മുണ്ടേരി നാരങ്ങാപ്പൊയില്‍ ബദല്‍ സ്കൂളില്‍ "എങ്കള ചെമ്മം' വനാവകാശ ഊരുകൂട്ടം സംഘടിപ്പിച്ചു.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഊരുകൂട്ടം ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠി വനവിഭവ മേഖലാ ഭൂപടവും അനുബന്ധ രേഖകളും(സിഎഫ്ആര്‍) ഊരുമൂപ്പന്മാര്ക്ക് കൈമാറി. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജന്, സിഎഫ്ആര്എംസി സെക്രട്ടറി സുനില്‍കുമാര്‍,
ഫോറസ്റ്റ് ഒഫീസര്‍ കെ. പ്രശാന്ത്, പോത്തുകല്‍ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി യമുന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൂസി, പ്രജീഷ്, പഞ്ചായത്ത് അംഗങ്ങളായ പി.എന്‍. കവിത, റുബീന കിണറ്റിങ്ങല്‍, മഹിള സമഖ്യ സെസൈറ്റി സി.ആര്.പി. അജിത, ഫസീല, മാലതി, ലക്ഷമി, പോത്തുകല്‍ വില്ലേജ് ഓഫീസര്‍ വിനോദ്, രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നാരങ്ങാപ്പൊയില്‍ ഊരിന്റെ പേര് നാരങ്ങാപ്പൊയില്‍ പ്രകൃതിയെന്ന് തീരുമാനിക്കുകയും ചെയ്തു.